അഹമ്മദാബാദ്: ട്വന്‍റി20യിൽ 9000 റണ്‍സ് നേടുന്ന രാണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്‌മാനായി ഹിറ്റ്മാൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരെ മൊട്ടേരയിൽ നടക്കുന്ന നാലാം ടി20യിൽ ആണ് രോഹിത് 9,000 റണ്‍സ് എന്ന നാഴിക പിന്നിട്ടത്. അന്താരാഷ്‌ട്ര-ആഭ്യന്തര മത്സരങ്ങൾ ചേർത്താണ് രോഹിത് 90000 റണ്‍സ് നേടിയത്. മത്സരത്തിൽ 12 റണ്‍സിന് രോഹിത് ശർമ പുറത്തായി.
കോഹ്‌ലിക്ക് പിന്നാലെ 9,000 കടന്ന് ഹിറ്റ്മാൻ - രോഹിത് ശർമ
ഇംഗ്ലണ്ടിനെതിരെ മൊട്ടേരയിൽ നടക്കുന്ന മൂന്നാം ടി20യിൽ ആണ് രോഹിത് 9,000 റണ്‍സ് എന്ന നാഴിക പിന്നിട്ടത്.
കോഹ്‌ലിക്ക് പിന്നാലെ 9,000 കടന്ന് ഹിറ്റ്മാൻ
നായകൻ വിരാട് കോഹ്‌ലി ആണ് ട്വി20യിൽ 9,000 റണ്‍സ് നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്‌മാൻ. 13,270 റണ്‍സുമായി വെസ്റ്റൻഡീസിന്‍റെ ക്രിസ് ഗെയിലും 10,629 കീറോണ്‍ പൊള്ളാർഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. റണ്‍വേട്ടയിൽ വിരാട് കോഹ്‌ലി ഏഴാമതും രോഹിത് ശർമ ഒമ്പതാമതുമാണ്.
Last Updated : Mar 18, 2021, 9:20 PM IST