ദുബായ്: കരിയറില്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യപത്തില്‍ ഇടം നേടി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്. റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ റിഷഭ് ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് പന്തിന് തുണയായത്. മൊട്ടേരയില്‍ നടന്ന അവസാന ടെസ്റ്റില്‍ പന്ത് സെഞ്ച്വറി നേടിയിരുന്നു. പന്തിനെ കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരാണ് അദ്യപത്തിലുള്ള ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍. റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് ഏഴാമതായപ്പോള്‍ വിരാട് കോലി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
റിഷഭിന് വീണ്ടും നേട്ടം; ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ - rishabh in top ten news
റിഷഭ് പന്തിനെ കൂടാതെ നായകന്‍ വിരാട് കോലിയും ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍
![റിഷഭിന് വീണ്ടും നേട്ടം; ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ റിഷഭ് ആദ്യ പത്തില്‍ വാര്‍ത്ത ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം വാര്‍ത്ത rishabh in top ten news gain in test ranking news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10956170-thumbnail-3x2-aasdfasdf.jpg)
ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമില്ല. ന്യുസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഓസിസ് ബാറ്റ്സ്‌മാന്‍മാരാണ്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്‌മിത്തും മൂന്നാം സ്ഥാനത്ത് മാര്‍നസ് ലബുഷെയിനുമാണ്. നാലാം സ്ഥാനത്ത് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ്.
ബൗളര്‍മാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരാണുള്ളത്. പട്ടികയില്‍ രണ്ടാമത് രവി അശ്വനും പത്താമത് ജസ്‌പ്രീത് ബുമ്രയുമാണ്. ഒന്നാം സ്ഥാനത്ത് ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് തുടരുന്നത്. ന്യൂസിലന്‍ഡിന്‍റെ നെയില്‍ വാഗ്‌നര്‍ മൂന്നാമതും ജിമ്മി ആന്‍ഡേഴ്‌സണ്‍ നാലാമതുമാണ്.