കേരളം

kerala

ETV Bharat / sports

പൂനെയില്‍ മോര്‍ഗനും, ബില്ലിങുമില്ല; ഇംഗ്ലണ്ടിന് തിരിച്ചടി - morgan is out news

ഡേവിഡ് മലാനും ലിവിങ്സ്റ്റണും വെള്ളിയാഴ്‌ച ഇന്ത്യക്കെതിരെ കളിക്കും. മോര്‍ഗന് പകരം ഉപനായകന്‍ ജോസ്‌ ബട്ട്‌ലര്‍ ഇംഗ്ലണ്ടിനെ നയിക്കും

മോര്‍ഗന്‍ പുറത്ത് വാര്‍ത്ത  ബട്ട്‌ലര്‍ നയിക്കും വാര്‍ത്ത  morgan is out news  butler will lead news
ഇംഗ്ലണ്ട് ടീം

By

Published : Mar 25, 2021, 10:28 PM IST

പൂനെ: ടീം ഇന്ത്യക്കെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. പരിക്കിന്‍റെ പിടിയിലായ നായകന്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിങ്ങിനും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്‌ടമാകും. മോര്‍ഗന്‍റെ വിരലിനും ബില്ലിങ്ങിന്‍റെ കഴുത്തിനുമാണ് പരിക്ക്. ഇരുവര്‍ക്കും പകരം ഡേവിഡ് മലാനും ലിവിങ്സ്റ്റണും ടീമിലെത്തും.

അന്തിമ ഇലവനില്‍ ഇടം നേടിയാല്‍ ആദ്യ ഏകദിനം കളിക്കാനുള്ള അവസരമാകും ലിവിങ്‌സ്റ്റണ് ലഭിക്കുക. മോര്‍ഗന് പകരം ഉപനായകന്‍ ജോസ്‌ ബട്ട്‌ലര്‍ ഇംഗ്ലണ്ടിനെ നയിക്കും. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിലും ജയിച്ചാലെ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകൂ.

കൂടുതല്‍ വായനക്ക്: 'ജയിച്ചേ മതിയാകൂ' ഇംഗ്ലണ്ടിന്; പരമ്പര പിടിക്കാന്‍ ഇന്ത്യ

പൂനെയിലെ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മോര്‍ഗന്‍റെ വിരലില്‍ നാല് സ്റ്റിച്ചാണുള്ളത്. മത്സരത്തില്‍ 66 റണ്‍സിന്‍റെ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇന്ത്യക്കെതിരെ നേരത്തെ ടി20 ടെസ്റ്റ് പരമ്പരകളും ഇംഗ്ലണ്ടിന് നഷ്‌ടമായിരുന്നു.

ABOUT THE AUTHOR

...view details