അഹമ്മദാബാദ്: മൊട്ടേരയില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം അങ്കത്തിന് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയില്ല. അടുത്ത മാസം നാല് മുതല്‍ ആരംഭിക്കാനിരിക്കുന്ന മത്സരത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ബുമ്ര വിട്ടുനില്‍ക്കുന്നത്.
മൊട്ടേരയില്‍ ബുമ്രയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമായ കാരണങ്ങളാല്‍ - സിറാജിന് പകരം ബുമ്ര വാര്‍ത്ത
ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തില്‍ പേസര്‍മാരായ ഉമേഷ് യാദവിനൊ മുഹമ്മദ് സിറാജിനൊ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനൊ മൊട്ടേരയില്‍ അടുത്ത മാസം നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ അവസരം ലഭിക്കും
നേരത്തെ ചെപ്പോക്കില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും ബുമ്രയെ ഒഴിവാക്കിയിരുന്നു. അന്ന് വിശ്രമം അനുവദിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ബിസിസിഐ തീരുമാനം. 2018 മുതല്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ബുമ്രക്ക് ആദ്യമായാണ് സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാന്‍ സാധിക്കുന്നത്. ഇതിനകം 19 ടെസ്റ്റില്‍ നിന്നായി 83 വിക്കറ്റുകള്‍ ബുമ്ര സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണ സ്വന്തമാക്കിയ ബുമ്രയുടെ ഏറ്റവും മികച്ച പ്രകടനം 27 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ്.
ബുമ്രയുടെ അഭാവത്തില്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരായ ഉമേഷ് യാദവിനോ മുഹമ്മദ് സിറാജിനോ അവസരം ലഭിക്കും. മൂന്നാമതൊരു സ്‌പിന്നറെ കൂടി ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവിന് അവസരം ലഭിക്കും. പരമ്പരയിലെ അവസാന മത്സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാനായാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കും. ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാകും എതിരാളികള്‍. കിവീസ് ഇതിനകം കലാശപ്പോരിന് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു.