കേരളം

kerala

ETV Bharat / sports

ധോണിയുടെ മോശം റെക്കോഡിനൊപ്പം കോലിയും; റണ്ണൊന്നും എടുക്കാതെ പുറത്താകുന്നത് എട്ടാം തവണ - ധോണിയുടെ റെക്കോഡിനൊപ്പം ധോണി വാര്‍ത്ത

നായകന്‍ എന്ന നിലയില്‍ എംഎസ്‌ ധോണയും വിരാട് കോലിയും ഇതേവരെ എട്ട് തവണ റണ്ണൊന്നും എടുക്കാതെ പുറത്തായി

kohli and dhoni with record news  bad record news  ധോണിയുടെ റെക്കോഡിനൊപ്പം ധോണി വാര്‍ത്ത  മോശം റെക്കോഡ് വാര്‍ത്ത
ധോണി, കോലി

By

Published : Mar 5, 2021, 8:31 PM IST

അഹമ്മദാബാദ്: മൊട്ടേരയില്‍ ബെന്‍ സ്റ്റോക്‌സിന്‍റെ ഷോട്‌പിച്ച് പന്തില്‍ പുറത്തായ വിരാട് കോലി സ്വന്തമാക്കിയത് മോശം റെക്കോഡ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ്‌ ധോണിയുടെ മോശം റെക്കോഡിനൊപ്പം കോലിയും എത്തി. ക്യാപ്‌റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ റണ്ണൊന്നും എടുക്കാതെ എട്ട് തവണ പുറത്തായ ധോണിയുടെ മോശം റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. ഇരുവരും ഇതിനകം എട്ട് തവണ ക്യാപ്‌റ്റനെന്ന നിലയില്‍ റണ്ണൊന്നും എടുക്കാതെ പുറത്തായിട്ടുണ്ട്.

മൊട്ടേരയില്‍ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ കോലി എട്ട് പന്ത് മാത്രം നേരിട്ട് റണ്ണൊന്നും എടുക്കാതെ പുറത്തായതോടെയാണ് ഈ റെക്കോഡിനൊപ്പമെത്തിയത്. സ്‌റ്റോക്‌സിന്‍റെ പന്ത് ജഡ്‌ജ് ചെയ്യുന്നതില്‍ തെറ്റ് പറ്റിയ കോലി വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്.

കൂടുതല്‍ വായനക്ക്:മൊട്ടേരയില്‍ ഇന്ത്യക്ക് 89 റണ്‍സിന്‍റെ ലീഡ്; റിഷഭിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ടാമത്തെ തവണയാണ് കോലി ഡക്കാവുന്നത്. നേരത്തെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് കോലി റണ്ണൊന്നും എടുക്കാതെ പുറത്തായത്. മുമ്പ് 2014ലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി രണ്ട് തവണ ഡെക്കായിട്ടുണ്ട്.

ABOUT THE AUTHOR

...view details