ചെന്നൈ:330 ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇന്ത്യൻ മണ്ണിൽ ആരംഭിച്ചു. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് വേണ്ടി പിരിയുമ്പോൾ ലാഭം ഇന്ത്യക്ക് എന്ന് ഒരുപക്ഷെ പറയാം. നിലവിൽ ഭക്ഷണശേഷം കളി പുനരാരംഭിച്ചപ്പോൾ 36 ഓവറിൽ 81 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റൺസുമായി ഓപ്പണിങ് ബാറ്റ്സ്‌മാൻ ഡൊമിനിക് സിബ്ലിയും 11 റൺസുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടുമാണ് ക്രീസിലുള്ളത്. റോറി ബോൺസിൻ, ഡാനിയേൽ ലോറൻസ് എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ബോൺസിനെ അശ്വിനും ലോറൻസിനെ ബുമ്രയുമാണ് പുറത്താക്കിയത്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടം - ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ്
റോറി ബോൺസിൻ, ഡാനിയേൽ ലോറൻസ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്
![ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടം India Vs England Test India test against England Cricket in India after lockdown IndvsEng News ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് ഇന്ത്യ-ഇംഗ്ലണ്ട് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10507651-thumbnail-3x2-cricket.jpg)
ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പ്രയാസമുണ്ടാകില്ലെന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാൽ, ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയിരുന്ന റോറി ബോൺസിനും ഡൊമിനിക് സിബ്ലിക്കും ഇന്ത്യൻ മണ്ണിൽ അതിനായില്ല.
ഇരു ടീമുകൾക്കും ഏറെ നിർണായകമാണ് ഈ പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിസ്റ്റ് ആവാൻ പരമ്പര ജയത്തിൽ കുറവൊന്നും ഇരു ടീമുകളും ലക്ഷ്യമിടുന്നില്ല. എന്നാൽ, നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഒരു സമയം ഒരു കളിയിൽ ശ്രദ്ധ നൽകാനാണ് തീരുമാനമെന്നും ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞു.