അഹമ്മദാബാദ്: മൊട്ടേരയില്‍ രണ്ടാം ദിനം തുടക്കത്തിലെ ടീം ഇന്ത്യക്ക് തിരിച്ചടി. അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 125 റണ്‍സെടുത്തു. 11 റണ്‍സെടുത്ത രവി അശ്വിനും റണ്ണൊന്നും എടുക്കാതെ ഇശാന്ത് ശര്‍മയുമാണ് ക്രീസില്‍. ഇംഗ്ലീഷ് സ്‌പിന്നര്‍ ജാക് ലീച്ചിന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ തുടക്കത്തിലെ ഉപനായകന്‍ അജിങ്ക്യാ രഹാനെയും ഓപ്പണര്‍ രോഹിത് ശര്‍മയും കൂടാരം കയറി. ഇരുവരും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പവലിയനിലേക്ക് മടങ്ങിയത്.
മൊട്ടേരയില്‍ ഇന്ത്യക്ക് തിരിച്ചടി: കളി തിരിച്ചുപിടിച്ച് ഇംഗ്ലണ്ട് - rohit out news
മൊട്ടേര ടെസ്റ്റില്‍ രണ്ടാം ദിനം ബാറ്റിങ് തുടരുന്ന ടീം ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 125 റണ്‍സെടുത്തു
പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തിനെയും പുറത്താക്കിയ ഇംഗ്ലണ്ട് മൊട്ടേരയില്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ജോ റൂട്ടിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സ്റ്റംമ്പ് ചെയ്‌താണ് റിഷഭിനെ പുറത്താക്കിയത്. വാഷിങ്‌ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും ജോ റൂട്ടിന്‍റെ പന്തില്‍ പുറത്തായി.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ മൊട്ടേരയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് സന്ദര്‍ശകര്‍ നല്‍കിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 112 റണ്‍സെടുത്ത് പുറത്തായിരുന്നു. അക്‌സര്‍ പട്ടേലും രവി അശ്വനും നടത്തിയ സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെയാണ് ഇംഗ്ലണ്ട് കൂടാരം കയറിയത്. അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്ത സാക് ക്രവാലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നത്.