ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഉച്ചയ്ക്ക് അഹമ്മദാബാദിലേക്ക് പുറപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതി നേടിയ മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ.
മൊട്ടേരയിലെ ആദ്യ മത്സരം; ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക് പുറപ്പെടും - ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക്
ഫെബ്രുവരി 24 ന് ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റാകും മൊട്ടേരയിലെ ആദ്യ മത്സരം. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ മത്സരമാണിത്.
മൊട്ടേരയിലെ ആദ്യ മത്സരം; ഇന്ത്യൻ ടീം നാളെ അഹമ്മദാബാദിലേക്ക് പുറപ്പെടും
ഫെബ്രുവരി 24 ന് ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റാകും മൊട്ടേരയിലെ ആദ്യ മത്സരം. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ മത്സരമാണിത്. ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരം. പരിക്ക് ഭേദമായ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിനെ ഷാർദുൽ ഠാക്കൂറിന് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.