സതാംപ്‌റ്റണ്‍: പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ബ്രിസ്റ്റോളില്‍ ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ വിക്കറ്റ് നഷ്‌ടമായി പതറിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചവന്നു. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിന്‍റെ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളും സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് ജയിക്കാന്‍ 220 റണ്‍സ്
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ 220 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 47-ാം ഓവറില്‍ ഇന്ത്യ കൂടാരം കയറ്റി.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മയുടെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് നിരയെ ഇന്ത്യ എറിഞ്ഞിട്ടത്. വെറ്ററന്‍ മീഡിയം പേസര്‍ ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡ്യ, പൂനം യാദവ്, സ്‌നേഹ റാണ, ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വണ്‍ഡൗണായി ഇറങ്ങിയ നായിക ഹീത്തര്‍ നൈറ്റും(46) ഓപ്പണര്‍ ലോറന്‍ വിന്‍ഫീല്‍ഡും(36) ചേര്‍ന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 67 റണ്‍സ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തു.
നാലാമതായി ഇറങ്ങി 49 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങിയ നാറ്റ് സിവറാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്‌കോറര്‍. 59 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു സിവറുടെ ഇന്നിങ്സ്.
Also Read: മേഴ്‌സിഡസുമായുള്ള കരാര്‍ പുതിക്കി ഹാമില്‍ട്ടണ്‍; 826 കോടിക്ക് രണ്ട് വര്‍ഷത്തെ കരാര്‍
മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് നേരത്തെ 2-0ത്തിന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയം തേടിയാണ് മിതാലി രാജും കൂട്ടരും ബ്രിസ്റ്റോളില്‍ ഇറങ്ങിയത്.
ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ഇനി ടി20 പരമ്പരയാണ് ബാക്കിയുള്ളത്. പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരത്തില്‍ സമനില പിടിച്ച ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാനായില്ല.