ചെന്നൈ: ചെന്നൈയിലെ രണ്ടാം അങ്കത്തിന് ജോ റൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് നിര ഇറങ്ങുക വമ്പന്‍ മാറ്റങ്ങളുമായി. ചെന്നൈയില്‍ നാളെ ആരംഭിക്കുന്ന ടെസ്റ്റിനായി പ്രഖ്യാപിച്ച 12 അംഗ സംഘത്തില്‍ നാല് മാറ്റങ്ങളാണുള്ളത്. പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും ജോഫ്ര ആര്‍ച്ചറും സ്‌പിന്നര്‍ ഡോം ബസുമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ജോഷ് ബട്‌ലര്‍ മത്സരത്തിനുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചെന്നൈയിലെ രണ്ടാം അങ്കത്തിന് ഇംഗ്ലണ്ട്; ആന്‍ഡേഴ്‌സണും ആര്‍ച്ചറുമില്ല, നാല് മാറ്റങ്ങള്‍ - anderson does not news
ചെന്നൈയിലെ രണ്ടാം ടെസ്റ്റിനായുള്ള 12 അംഗ സംഘത്തില്‍ നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമില്‍ വരുത്തിയിരിക്കുന്നത്
റോട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിച്ച ആൻഡേഴ്‌സണ് പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമിന്‍റെ ഭാഗമാകും. ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സോ ഒലി സ്റ്റോണോ അന്തിമ ഇലവനില്‍ ഇടംപിടിക്കും. ബട്‌ലര്‍ക്ക് പകരം ബെന്‍ ഫോക്‌സ് ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റ് കാക്കും. ചെന്നൈയില്‍ നന്നായി പന്തെറിഞ്ഞ ഇംഗ്ലീഷ് സ്‌പിന്നര്‍ ഡോം ബെസിനും രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചതിനെ കുറിച്ച് ടീം മാനേജ്‌മെന്‍റ് പ്രതികരിച്ചിട്ടില്ല. അന്തിമ ഇലവന്‍ പിന്നീട് പ്രഖ്യാപിക്കും.
ആദ്യ ടെസ്റ്റില്‍ കളിച്ച ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഒലി പോപ്പ്, ജാക്ക് ലീച്ച് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള സംഘത്തിലും നിലനിര്‍ത്തി.