അഹമ്മദാബാദ്: മൊട്ടേര ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 49 റണ്‍സിന്‍റെ വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മൊട്ടേരയിലെ പിച്ചില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് 81 റണ്‍സെടുത്ത് പുറത്തായി. പ്രവചനാതീതമായ മൊട്ടേരയിലെ പിച്ചല്‍ 25 റണ്‍സെടുത്ത ബെന്‍ ഫോക്‌സും 19 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടും 12 റണ്‍സെടുത്ത ഒലി പോപ്പും മാത്രമാണ് പിടിച്ചുനിന്നത്. മറ്റുള്ളവര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു: മൊട്ടേരയില്‍ ഇന്ത്യക്ക് ജയിക്കാന്‍ 49 റണ്‍സ് - motera win news
മൊട്ടേരയിലെ പിച്ചില്‍ രണ്ടാം ഇന്നിങ്സില്‍ 25 റണ്‍സെടുത്ത ബെന്‍ ഫോക്‌സും 19 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടും 12 റണ്‍സെടുത്ത ഒലി പോപ്പും മാത്രമാണ് പിടിച്ചുനിന്നത്.

അക്‌സര്‍
ഇന്ത്യയുടെ സ്‌പിന്‍ ബൗളിങ്ങിന് മുന്നില്‍ സന്ദര്‍ശകര്‍ തകര്‍ന്നടിയുന്ന കാഴ്‌ചക്കാണ് മൊട്ടേര സാക്ഷ്യം വഹിച്ചത്. അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ രവി അശ്വിന്‍ നാലും വാഷിങ്‌ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.