അഹമ്മദാബാദ്: മൊട്ടേരയിലെ പിച്ചിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. ഡേ-നൈറ്റ് ടെസ്റ്റില്‍ റെക്കോഡ് പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് ജോ റൂട്ടും കൂട്ടരും പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. മൊട്ടേരയിലെ പിച്ച് ഐസിസി നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇംഗ്ലീഷ് ടീം അഭിപ്രായപ്പെടുന്നത്. പരിശീലകന്‍ ക്രിസ് സില്‍വര്‍ വുഡുമായി നായകന്‍ ജോ റൂട്ട് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ടീം ഈ നിഗമനത്തിലെത്തിയത്. മൊട്ടേരയില്‍ നടന്ന ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ 10 വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
മൊട്ടേരയിലെ പിച്ചിനെ കുറിച്ച് പരാതിപ്പെടാന്‍ ഇംഗ്ലണ്ട്; പരാതി നല്‍കുക ഐസിസിക്ക് മുന്നില്‍
മൊട്ടേരയില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് എതിരെ 10 വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് പിച്ച് നിര്‍മിച്ചത് ഐസിസി മാനദണ്ഡപ്രകാരമല്ലെന്ന വാദം ഉയര്‍ത്താന്‍ സന്ദര്‍ശകര്‍ ശ്രമിക്കുന്നത്
മൊട്ടേര
പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം അടുത്ത മാസം നാലിന് ആരംഭിക്കും. നാലിന് നടക്കുന്ന മത്സരത്തില്‍ സമനിലയെങ്കിലും സ്വന്തമാക്കിയാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പങ്കെടുക്കാന്‍ സാധിക്കും. മൂന്നാമത്തെ ടെസ്റ്റ് നടന്ന മൊട്ടേര തന്നെയാണ് നാലാമത്തെ ടെസ്റ്റിനും ആതിഥേയത്വം വഹിക്കുക.