പൂനെ: ടീം ഇന്ത്യക്കെതിരെ ജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു. വിരാട് കോലിയും കൂട്ടരും ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 86 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും 33 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ വിക്കറ്റാണ് നഷ്‌ടമായത്.
'ബെയര്‍സ്റ്റോ നയിക്കുന്നു' പൂനെയില്‍ ഇംഗ്ലണ്ട് പൊരുതുന്നു - ബെയര്‍സ്റ്റോക്ക് സെഞ്ച്വറി വാര്‍ത്ത
നേരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സെടുത്തു
ബെയര്‍സ്റ്റോ
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്‍റെ ബലത്തിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ കണ്ടെത്തിയത്. ലോകേഷ് രാഹുല്‍ 108 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത് നായകന്‍ വിരാട് കോലിയും 77 റണ്‍സെടുത്ത് റിഷഭ് പന്തും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ടോപ്ലിയും ടോം കറാനും രണ്ട് വിക്കറ്റ് വീതവും സാം കറാന്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.