അഹമ്മദാബാദ്: എംഎസ് ധോണിയുടെ മോശം റെക്കോഡിനി വിരാട് കോലിയുടെ പേരില്‍. നായകനെന്ന നിലയില്‍ റണ്ണൊന്നും എടുക്കാതെ കൂടുതല്‍ തവണ പുറത്തായ ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ധോണിയെ കോലി മറികടന്നു. നായകനായി കോലി ഒമ്പത് തവണയും ധോണി എട്ട് തവണയും റണ്ണൊന്നും എടുക്കാതെ പുറത്തായി.
'ആ മോശം നേട്ടം ഇനി കോലിയുടെ പേരില്‍'; ധോണിയെ മറികടന്നു - kohli out news
മൊട്ടേരയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 62 റണ്‍സെടുത്തു
മൊട്ടേരയില്‍ ഇംഗ്ലണ്ടിനെതിരെ റണ്ണൊന്നും എടുക്കാതെ പുറത്തായതോടെ ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡ് നേടാന്‍ വിരാട് കോലിക്ക് ഇനിയും കാത്തിരിക്കണം 72 റണ്‍സ് കൂടി സ്വന്തമാക്കിയാലേ കോലിക്ക് ഈ റെക്കോഡ് നേടാനാകൂ. 3000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ 85 മത്സരങ്ങളില്‍ നിന്നും 2,928 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. പുറത്താകാതെ 94 റണ്‍സെടുത്തതാണ് ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
മൊട്ടേരിയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 80 റണ്‍സെടുത്തു.40 റണ്‍സെടുത്ത ശ്രേയസ് അയ്യരും 17 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.