കേരളം

kerala

ETV Bharat / sports

IND VS ENG | ഓൾഡ് ട്രഫോർഡിൽ ഹാര്‍ദികിന് നാല് വിക്കറ്റ്: ഇന്ത്യയ്‌ക്ക് ജയിക്കാൻ 260 റൺസ്

80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ്‌ ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ്‌ സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും, മൂന്ന് വിക്കറ്റ് നേടി യുസ്‌വേന്ദ്ര ചഹാലും ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങി.

IND VS ENG  India  england  odi  old trafford  hardik pandya  jos buttler  chahal  ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര  ജോസ് ബട്‌ലര്‍  ഹര്‍ദിക് പാണ്ഡ്യ
IND VS ENG | ഓൾഡ് ട്രഫോർഡിൽ ഹര്‍ദികിന് നാല് വിക്കറ്റ്, ക്യാപ്‌ടന്‍ ഇന്നിങ്‌സുമായി ബട്‌ലര്‍: ഇന്ത്യയ്‌ക്ക് വിജയലക്ഷ്യം 260

By

Published : Jul 17, 2022, 8:07 PM IST

ഓൾഡ്ട്രഫോർഡ്: ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 260 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായി. തകര്‍ച്ചയോടെ തുടങ്ങിയ ആതിഥേയരെ ക്യാപ്‌ടന്‍ ജോസ്‌ ബട്‌ലറിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. 80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ്‌ ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ്‌ സ്‌കോറര്‍.

നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും, മൂന്ന് വിക്കറ്റ് നേടി യുസ്‌വേന്ദ്ര ചഹാലും ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ കൈകളിലായിരുന്നു മത്സരത്തിന്‍റെ നിയന്ത്രണം. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം ഏല്‍പ്പിച്ചു. അക്കൗണ്ട് തുറക്കും മുന്‍പ് ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരെയാണ് സിറാജ് മടക്കിയയച്ചത്.

തുടര്‍ന്ന് ഒത്തുചേര്‍ന്ന ജേസണ്‍ റോയ്-ബെൻ സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിലേക്ക് പോകാതെ രക്ഷിച്ചത്. 31 പന്തില്‍ 41 റണ്‍സ് നേടിയ ജേസണ്‍ റോയിയെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. മികച്ച ബാറ്റിങ് തുടക്കം ലഭിച്ച സ്‌റ്റോക്സിനെ സ്വന്തം പന്തില്‍ പിടികൂടി പുറത്താക്കിയതും പാണ്ഡ്യ ആയിരുന്നു.

പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി, ലിയാം ലിവിംഗ്‌സറ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ലിവിങ്‌സ്‌റ്റണേയും പാണ്ഡ്യ പവലിയനിലെത്തിച്ചു.

അതേ ഓവറില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ ജോസ് ബട്‌ലറെയും മടക്കി. 32 റണ്‍സ് നേടിയ ക്രെയ്‌ഗ് ഓവര്‍ടോണും, 18 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്ക് പകരം പ്ലേയിങ് ഇലവനിലെത്തിയ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുസംഘവും ജയിച്ചിരുന്നു. ഇതോടെ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ABOUT THE AUTHOR

...view details