ലണ്ടൻ : ആഷസ് പരമ്പരയിൽ സമ്പൂർണ പരാജയം നേരിട്ടതിനെത്തുടർന്ന് ഇംഗ്ലണ്ടിന്‍റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡിന് പിന്നാലെ സഹ പരിശീലകൻ ഗ്രഹാം തോർപ്പും രാജിവച്ചു. വുഡ് രാജി അറിയിച്ച് 24 മണിക്കൂർ തികയുന്നതിന് മുന്നേയാണ് തോർപ്പും രാജിവച്ചത്.
എന്‍റെ ഈ ജീവിതത്തിൽ മികച്ച കളിക്കാരോടും പരിശീലകരോടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ് - തോർപ്പ് പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചത്.
ആഷസിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് കടുത്ത വിമർശനമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. മുൻ താരങ്ങൾ അടക്കം ടീമിൽ വലിയ അഴിച്ചുപണി ആവശ്യമാണ് എന്ന് പ്രതികരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇരുവരുടേയും പടിയിറക്കം.
ALSO READ:ആഷസ് തോല്‍വി ; ഇംഗ്ലണ്ടിന്‍റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡിനെ പുറത്താക്കി
അതേസമയം അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന മൂന്ന് ടെസ്റ്റുകൾക്കായി ടീം ഇടക്കാല പരിശീലകനെ നിയമിക്കും. ഇതിന് ശേഷം കോച്ചിങ് സ്റ്റാഫിനേയും നിയമിക്കും.