കറാച്ചി:പതിനേഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ടെസ്‌റ്റ് പരമ്പര കളിക്കാന്‍ പാകിസ്ഥാനിലെത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. പാകിസ്ഥാനിലെത്തിയ വിവരം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ത്രീ ലയണ്‍സ് പുറത്ത് വിട്ടത്. ബെന്‍ സ്‌റ്റോക്‌സിന്‍റെ നേത്യത്വത്തില്‍ വിമാനത്താവളത്തിലെത്തിയ ടീമിനെ കനത്ത സുരക്ഷ സന്നാഹങ്ങളോടെയാണ് ഹോട്ടലിലേക്ക് എത്തിച്ചത്. 2005ലായിരുന്നു ഇംഗ്ലണ്ട് ടീം അവസാനമായി പാകിസ്ഥാനിലെത്തിയത്.
പതിനേഴ് വര്‍ഷത്തിന് ശേഷം ടെസ്‌റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനില്‍ - പാകിസ്ഥാന്‍ ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പര
മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ബെന്‍ സ്‌റ്റോക്‌സിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലെത്തിയത്.
ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയിലെ പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക. രണ്ടാം ടെസ്റ്റ് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും അവസാന മത്സരം കറാച്ചിയിലെ എന്‍എസ്കെ ക്രിക്കറ്റ് അരീനയിലും നടക്കും.
നേരത്തെ ഇംഗ്സണ്ട് ടി20 മത്സരങ്ങള്‍ക്കായി പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ടി20 ലോകകപ്പിന് മുന്‍പ് നടന്ന പരമ്പര അന്ന് 4-3നാണ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് വിജയകിരീടം ചൂടിയത്. ആ പരാജയത്തിന് പകരം വീട്ടാന്‍ കൂടിയാകും ബാബര്‍ അസമും സംഘവും സ്വന്തം മണ്ണിലിറങ്ങുക.