ലണ്ടന്‍:ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. ആതിഥേയര്‍ ഉയര്‍ത്തിയ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 38.5 ഓവറില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.
24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റീസ് ടോപ്‌ലിയുടെ ബോളിങ്ങാണ് ഇന്ത്യയെ തര്‍ത്തത്. 29 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്‌ക്കായി 27 റണ്‍സെടുത്തു.
തുടക്കത്തിലെ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. അക്കൗണ്ട് തുറക്കും മുമ്പ് മൂന്നാം ഓവറില്‍ ക്യാപ്‌ടന്‍ രോഹിത് ശര്‍മ്മയെ പവലിയനിലെത്തിച്ച് ടോപ്‌ലി വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. പിന്നാലെ ഒന്‍പത് റണ്‍സ് എടുത്ത ധവാനെയും ടോപ്‌ലിയാണ് മടക്കിയത്.
പിന്നാലെയെത്തിയ റിഷഭ് പന്തിനും അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. റണ്ണെടുക്കും മുന്‍പേ ബ്രൈഡന്‍ കാഴ്‌സ് ആണ് പന്തിനെ പുറത്താക്കിയത്. ആദ്യ മത്സരം പരിക്കേറ്റ് പുറത്തിരുന്ന വിരാട് കോലി മൂന്ന് ബൗണ്ടറി നേടി മികച്ച തുടക്കമിട്ടെങ്കിലും ഡേവിഡ് വില്ലിയുടെ പന്തില്‍ പുറത്താകുകയായിരുന്നു.
16 റണ്‍സായിരുന്നു കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. പന്തും കോലിയും മടങ്ങിയതോടെ ഇന്ത്യ 31 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ്-ഹാര്‍ദിക് പാണ്ഡ്യ സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 38 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ ഇരുവര്‍ക്കുമായുള്ളു. സൂര്യകുമാറിനെ മടക്കി ടോപ്‌ലിയാണ് വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്.
അവസാന പ്രതീക്ഷയായ ഹാര്‍ദിക്-ജഡേജ സഖ്യം ഇന്ത്യയെ 100 കടത്തിയെങ്കിലും ഇന്ത്യയ്‌ക്ക് വിജയലക്ഷ്യം ദൂരത്തായിരുന്നു. അവസാന വിക്കറ്റുകളെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ തോല്‍വി ഭാരം കുറക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
രണ്ടാം മത്സരത്തിലും മുന്‍നിര പരാജയപ്പെട്ടപ്പോള്‍ 47 റണ്‍സ് നേടിയ മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്. ജോണി ബെയര്‍സ്റ്റോ(38) ലിയാം ലിവിംഗ്സ്റ്റണ്‍(33), ഡേവിഡ് വില്ലി(41) എന്നിവരുടെ ചെറുത്ത് നില്‍പ്പും ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ ലഭിച്ചു. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതം നേടി.