ലണ്ടന്‍:ഒക്‌ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്‌ലര്‍ നയിക്കുന്ന ടീമില്‍ നിന്ന് മോശം ഫോമിലുള്ള ജേസണ്‍ റോയിയെ ഒഴിവാക്കി. ടെസ്‌റ്റ് ടീം ക്യാപ്‌റ്റന്‍ ബെന്‍ സ്‌റ്റോക്‌സും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, മോശം ഫോമിലുള്ള ജേസണ്‍ റോയ് ടീമിലില്ല - ഇംഗ്ലണ്ട്
ജോസ് ബട്‌ലര്‍ നയിക്കുന്ന ടീമില്‍ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് ഇടം നേടി. പേസര്‍മാരായ ക്രിസ് വോക്‌സ്, മാര്‍ക് വുഡ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, ക്രിസ് ജോര്‍ദാന്‍, സാം കറന്‍ ഉള്‍പ്പെടെയുളള പ്രധാന താരങ്ങളെയെല്ലാം ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. പേസര്‍മാരായ മാര്‍ക്ക് വുഡും, ക്രിസ് വോക്‌സും ഇംഗ്ലീഷ് നിരയിലേക്ക് തിരിച്ചെത്തി. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച റീല്‍സ് ടോപ്‌ലിയും ലോകകപ്പ് ടീമില്‍ ഇടം നേടി.
ലോകകപ്പ് ടീമിന് പുറമെ പാകിസ്ഥാന്‍ പര്യടനത്തിനുള്ള 19 അംഗ സ്‌ക്വാഡിനെയും ഇംഗ്ലണ്ട് ഇന്ന്(02.09.2022) പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുളള ടീമില്‍ അഞ്ച് പുതുമുഖങ്ങളെയാണ് ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെന്‍റ് ബാറ്റര്‍ ജോര്‍ദാന്‍ കോക്‌സ്, മിഡില്‍സെക്‌സ് പേസ് ബോളര്‍ ടോം ഹെം, സറെ ബാറ്റര്‍ വില‍്‍ ജാക്‌സ്, പേസ് ബൗളര്‍ ഒലി സ്റ്റോണ്‍, ലങ്കാഷെയര്‍ സീമര്‍ ലൂക്ക് വുഡ് എന്നിവരാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ താരങ്ങള്‍.