ലീഡ്‌സ് : മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ 72 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. എട്ടിന് 423 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 354 റണ്‍സിന്‍റെ വമ്പൻ ലീഡ് സ്വന്തമാക്കി.
ഇന്ത്യയെ എറിഞ്ഞൊതുക്കിയ ശേഷം ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് റൂട്ട് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്നും നയിച്ചത്. 165 പന്തില്‍ 121 റണ്‍സാണ് താരം നേടിയത്.
ഇംഗ്ലണ്ട് ഇന്നിങ്സിൽ റോറി ബേണ്‍സ് (61) ഹസീബ് ഹമീദ് (68) ഡേവിഡ് മലാന്‍ (71) എന്നിവരും തിളങ്ങി. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബോളിങ് നിരയെ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ അടിച്ച് തകർത്തത്.