ലാഹോര്‍: പാകിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഏഴ് മത്സര പരമ്പര 4-3നാണ് ഇംഗ്ലണ്ട് നേടിയത്. നിര്‍ണായകമായ ഏഴാം ടി20യില്‍ 67 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 209 റണ്‍സാണ് നേടിയത്.
ഡേവിഡ് മലാന്‍റെ മിന്നുന്ന അര്‍ധ സെഞ്ച്വറിയാണ് സന്ദര്‍ശകരെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 47 പന്തില്‍ 78 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. ഹാരി ബ്രൂക്ക് പിന്തുണയേകി. 29 പന്തില്‍ 46 റണ്‍സടിച്ച ബ്രൂക്കും പുറത്താവാതെ നിന്നു. ഫിലിപ് സാള്‍ട്ട് (20), അലക്‌സ് ഹെയ്ല്‍സ് (18), ബെന്‍ ഡക്കറ്റ് (30) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ (1), ബാബര്‍ അസം (4) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 43 പന്തില്‍ 56 റണ്‍സെടുത്ത ഷാന്‍ മസൂദാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ഇഫ്‌തികര്‍ അഹമ്മദ് (19), ഖുഷ്‌ദില്‍ ഷാ (27) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് വോക്‌സിന്‍റെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണായകമായി. ഡേവിഡ് മലാന്‍ കളിയിലെ താരമായും ഹാരി ബ്രൂക്ക് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
also read: IND VS SA: ടി20യില്‍ പുത്തന്‍ റെക്കോഡിട്ട് രോഹിത്തും രാഹുലും; പഴങ്കഥയായി പാക് താരങ്ങളുടെ നേട്ടം