ലണ്ടന്‍:2019 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് - ന്യൂസിലൻഡ് പോരാട്ടത്തിൽ ഓവര്‍ത്രോ സ്‌റ്റോക്ക്‌സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടന്നത് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ദൃശ്യമാണ്. ന്യൂസിലൻഡിന് ക്രിക്കറ്റ് ലോക കിരീടം നഷ്ടമാകുന്നതിന് പോലും ആ ഓവർത്രോ കാരണമായി. ലോര്‍ഡ്‌സില്‍ അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. എതിരാളി അതേ ന്യൂസിലന്‍ഡ് തന്നെയാണ് എന്നതാണ് കൗതുകം.
ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന്‍റെ അവസാന സെഷനിലാണ് 2019 ലോകകപ്പിലേതിന് സമാനമായ സംഭവത്തിന് ലോർഡ്‌സ് സാക്ഷിയായത്. ട്രെൻഡ് ബോള്‍ട്ടിന്‍റെ ഡെലിവറിയില്‍ റൂട്ട് ബൗണ്ടറിക്ക് ശ്രമിച്ചെങ്കിലും സര്‍ക്കിളിനുള്ളില്‍ തന്നെ പന്ത് പിടിച്ചെടുത്ത കിവീസ് ഫീല്‍ഡര്‍ പന്ത് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞു. ഈ സമയം സിംഗിളിനായുള്ള ശ്രമം ഉപേക്ഷിച്ച് ക്രീസിലേക്ക് തിരികെ ഓടിയ സ്റ്റോക്ക്‌സിന്‍റെ ബാറ്റില്‍ തട്ടിയ പന്ത് ബൗണ്ടറിയിലേക്ക് പോകുകയായിരുന്നു.