കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്കെതിരെ മൊയീൻ അലിയെ ഉള്‍പ്പെടുത്തി, ഇംഗ്ലണ്ട് ടീമില്‍ മാറ്റം - മൊയീൻ അലി

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിരയ്ക്ക് മൊയീന്‍റെ വരവ് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.

Eng vs Ind  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്  Moeen Ali  മൊയീൻ അലി  Eng vs Ind test
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് പുതുപ്രതീക്ഷ; ടീമില്‍ മൊയീൻ അലിയെ ഉള്‍പ്പെടുത്തി

By

Published : Aug 10, 2021, 5:41 PM IST

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ ഉള്‍പ്പെടുത്തി. ഇന്ത്യയ്‌ക്കെതിരെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് മൊയീന്‍ അലിയെ പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കോച്ച് ക്രിസ് സിൽവർവുഡ് പറഞ്ഞിരുന്നു.

'അലി തീർച്ചയായും പരിഗണനയിലാണ്. എപ്പോഴും ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് അദ്ദേഹം. ജോ റൂട്ടുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്' എന്നായിരുന്നു സില്‍വര്‍വുഡിന്‍റെ പ്രതികരണം.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ബാറ്റിങ് നിരയ്ക്ക് മൊയീന്‍റെ വരവ് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ ജോ റൂട്ടിന് മാത്രമാണ് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താനായത്.

also read: 'നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; തിയാഗോ മെസിയുടെ മാസ് മറുപടി

ഇതോടെ മറ്റു താരങ്ങളുടെ പിന്തുണ താരത്തിന് ആവശ്യമാണെന്ന് സിൽവർവുഡ് വ്യക്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ വ്യാഴാഴ്‌ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. അതേസമയം മൊയീൻ അലി ഇന്ന് തന്നെ ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details