കേരളം

kerala

ETV Bharat / sports

ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ?; സഞ്‌ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി - വി ശിവന്‍കുട്ടി ഫേസ്‌ബുക്ക്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തിയത് സഞ്‌ജുവിന്‍റെ പ്രതിഭയോടുള്ള അനാദരവാണെന്ന് മന്ത്രി

eng vs ind  minister v sivankutty  sanju samson  v sivankutty support sanju samson  ഇന്ത്യ vs ഇംഗ്ലണ്ട്  സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി  വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക്  V Sivankutty Facebook
ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ?; സഞ്‌ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

By

Published : Jul 1, 2022, 4:27 PM IST

തിരുവനന്തപുരം:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി താരം സഞ്‌ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി. നടപടി സഞ്‌ജുവിന്‍റെ പ്രതിഭയോടുള്ള അനാദരവാണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. സഞ്‌ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

'ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്‌ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിന് എതിരായ ടി20 പരമ്പരയിലും സഞ്‌ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്.

ആ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്‌ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു', ശിവന്‍കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം ബിസിസിഐയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ രോഷം കനക്കുകയാണ്. മതിയായ അവസരം നല്‍കാതെയാണ് സഞ്‌ജുവിനെ ബിസിസിഐ അവഗണിക്കുന്നതെന്നാണ് വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ജസ്‌റ്റിസ് ഫോര്‍ സഞ്‌ജു സാംസണ്‍ എന്ന ഹാഷ്‌ ടാഗടക്കം ട്വിറ്ററില്‍ ട്രെന്‍റിങ്ങാണ്.

also read: സഞ്‌ജു വിരമിക്കണം, ബിസിസിഐയുടേത് അനീതി; പൊട്ടിത്തെറിച്ച് ആരാധകര്‍

പല മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെട്ട റിഷഭ്‌ പന്തിന് വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്‌ജുവിനെ അവഗണിക്കുന്നത് നീതി കേടാണെന്നാണ് ആരാധകര്‍ പറയുന്നത്. 2015ൽ ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സഞ്‌ജു പലപ്പോഴും ടീമിന് അകത്തും പുറത്തുമാണ്. ഏഴ്‌ വര്‍ഷത്തിനിടെ 14 ടി20കളിലും ഒരു ഏകദിനത്തിലുമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്.

ABOUT THE AUTHOR

...view details