കേരളം

kerala

ETV Bharat / sports

ദ്രാവിഡിന് സാഹചര്യം നന്നായി അറിയാം; എന്നിട്ടും ഇങ്ങനെ സംഭവിച്ചത് ഗുരുതര പിഴവെന്ന് കനേരിയ - രാഹുല്‍ ദ്രാവിഡ്

ടെസ്റ്റ് റാങ്കിങ്ങില്‍ ബോളര്‍മാരിലും ഓൾറൗണ്ട‍ർമാരിലും രണ്ടാം സ്ഥാനക്കാരനായ അശ്വിനെ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് പാകിസ്ഥാൻ മുൻ താരം കനേരിയ.

England vs India  Eng vs Ind  Danish Kaneria slams Rahul Dravid  Danish Kaneria questions Ravi Ashwin s exclusion  Danish Kaneria  Rahul Dravid  R Ashwin  രാഹുല്‍ ദ്രാവിഡിനെതിരെ ഡാനിഷ്‌ കനേരിയ  ഡാനിഷ്‌ കനേരിയ  രാഹുല്‍ ദ്രാവിഡ്  ആര്‍ അശ്വന്‍
ദ്രാവിഡിന് സാഹചര്യം നന്നായി അറിയാം; എന്നിട്ടും ഇങ്ങനെ സംഭവിച്ചത് ഗുരുതര പിഴവെന്ന് കനേരിയ

By

Published : Jul 5, 2022, 4:41 PM IST

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വെറ്ററന്‍ സ്പിന്നർ ആര്‍ അശ്വിനെ ഒഴിവാക്കിയതില്‍ വിമർശനവുമായി പാക് മുന്‍താരം ഡാനിഷ് കനേരിയ. ഇംഗ്ലണ്ടില്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോച്ച് രാഹുല്‍ ദ്രാവിഡിന് സാഹചര്യങ്ങള്‍ നന്നായി അറിയാമായിരുന്നിന്നിട്ടും അശ്വനെ പുറത്തിരുത്തിയത് ഗുരുതര പിഴവാണെന്നും കനേരിയ പറഞ്ഞു.

എന്തുകൊണ്ടാണ് രവിചന്ദ്ര അശ്വിന്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത്. ഇംഗ്ലണ്ടില്‍ ഏറെ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡിന് അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഇംഗ്ലണ്ടിലെ സമ്മറില്‍ മൂന്നാംദിനം മുതല്‍ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകുന്നതാണ്. ഇന്ത്യക്ക് വീഴ്ച പറ്റി. അതിനുള്ള വില നല്‍കേണ്ടി വന്നുവെന്നും കനേരിയ പറഞ്ഞു.

ടെസ്റ്റ് റാങ്കിങ്ങില്‍ ബോളര്‍മാരിലും ഓൾറൗണ്ട‍ർമാരിലും രണ്ടാംസ്ഥാനക്കാരനാണ് ആ‍ർ അശ്വിൻ. എഡ്‍ജ്‍ബാസ്റ്റണിലും ഒഴിവാക്കപ്പെട്ടതോടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു ടെസ്റ്റിലെയും പ്ലേയിങ് ഇവലനില്‍ അശ്വിന് ഇടംപിടിച്ചിരുന്നില്ല.

also read: ഈ സൂപ്പര്‍ താരത്തെ പുറത്തിരുത്തിയത് പിഴവ്‌; ടീം മാനേജ്‌മെന്‍റിനെതിരെ ആരാധകര്‍

ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പുറമെ പേസ്‌ ഓള്‍ റൗണ്ടറായി ശാര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയതോടെയാണ് എഡ്‌ജ്‌ബാസ്റ്റണില്‍ അശ്വിന്‍ പുറത്തായത്.

ABOUT THE AUTHOR

...view details