കറാച്ചി:ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച ടെസ്റ്റ് ടീമില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. ഇതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്ക് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളാണ് പേസര്‍ ജസ്‌പ്രീത് ബുംറ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് എന്നിവരുടെത്. എന്നാല്‍ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള പക്വത റിഷഭ് പന്തിന് ഇല്ലെന്നാണ് പാകിസ്ഥാൻ മുൻ സ്‌പിന്നർ ഡാനിഷ് കനേരിയ പറയുന്നത്.
തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കനേരിയയുടെ പ്രതികരണം. 'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിത് ഇറങ്ങുന്നത് സംശയമാണ്. ക്യാപ്‌റ്റൻ ആകാനുള്ള പക്വത പന്തിനില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം', കനേരിയ പറഞ്ഞു.
ഇംഗ്ലണ്ടില്‍ രോഹിത്തിന് പകരം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും മികച്ച ഓപ്‌ഷന്‍ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണെന്നും, ഇത് സംബന്ധിച്ച ചർച്ചകളില്‍ കോലിയുടെ പേര് പരാമർശിക്കപ്പെടാത്തതില്‍ അത്‌ഭുതമുണ്ടെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
'നമ്മൾ ക്യാപ്‌റ്റൻസിയെ കുറിച്ച് സംസാരിക്കുമ്പോൾ, മൂന്ന്-നാല് പേരുകൾ ഉയർന്നുവരുന്നതില്‍ വിരാട് കോലിയുടെ പേരില്ല. കോലിയുടെ പേരില്ലാത്തതില്‍ ശരിക്കും ഞാൻ അത്‌ഭുതപ്പെട്ടു. പന്തിന്‍റെ പേരുണ്ട്, ജസ്‌പ്രീത് ബുംറയുടെയും പേരുണ്ട്. എഡ്‌ജ്‌ബാസ്റ്റണില്‍ അവർ നയിച്ചേക്കാം.