ട്രെന്‍റ്ബ്രിഡ്ജ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കം. രണ്ടാം സെഷന് ഇടവേളയ്ക്ക് പിരിയുമ്പോള്‍ 50.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 91 പന്തില്‍ 52 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ജോറൂട്ടിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
റോറി ബേണ്‍സ് (0), ഡോം സിബ്ലി (18), സാക്ക് ക്രോളി (27), ജോണി ബ്രിസ്റ്റോ (29) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരമാണിത്.