ഗോൾഡ് കോസ്റ്റ് : രാജ്യാന്തര ക്രിക്കറ്റിൽ 300 വിക്കറ്റുകളും 5000 റണ്‍സും നേടുന്ന ആദ്യ വനിത താരം എന്ന റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറി. ഇന്ത്യക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ മൂന്നാം ദിനം പൂജ വസ്‌ട്രാക്കറെ പുറത്താക്കിയാണ് താരം ഈ അപൂർവനേട്ടത്തിന് ഉടമയായത്.
മത്സരത്തിൽ പെറി 76 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 30 കാരിയായ താരം രാജ്യാന്തര ക്രിക്കറ്റിൽ 300 വിക്കറ്റുകൾ വീഴ്‌ത്തുന്ന ആദ്യ ഓസ്ട്രേലിയൻ താരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരവുമാണ്.