തിരുവനന്തപുരം: സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഐപിഎല്ലിലും തുടര്‍ന്ന് നടക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ടൂര്‍ണമെന്‍റിലും സ്ഥിരതയാര്‍ന്ന പ്രകനമാണ് താരം നടത്തുന്നത്. സഞ്ജുവിന് കുറച്ച് കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നല്‍കണമെന്നും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
വി. ശിവന്‍ കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം
സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂർണമെന്‍റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി.
also read: IND vs NZ: രോഹിത്തിനും ദ്രാവിഡിനും പുതിയ ഇന്നിങ്സ്; ഇന്ത്യ ഇന്ന് കിവീസിനെതിരെ
ടൂർണമെന്‍റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്. ഐപിഎൽ - 14-ാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്റ്സ്‌മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?. എന്നാണ് കേരളത്തിന്‍റെ വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി ചോദിക്കുന്നത്.