എഡ്‌ജ്‌ബാസ്റ്റണ്‍:. ഇന്ത്യക്കെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്. നാലാം ദിനം 378 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് മത്സരം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 259 റണ്‍സ് സ്വന്തമാക്കി. ഏഴ് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സ് മാത്രമാണ് വിജയത്തിനായി വേണ്ടത്. ജോ റൂട്ട് (72), ജോണി ബെയർസ്റ്റോ (72) എന്നിവരാണ് ക്രീസിൽ.
നാലാം ദിനം ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ സാക് ക്രോളിയും, അലക്‌സ് ലീസും ചേർന്ന് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 107 റണ്‍സിന്‍റെ കൂട്ടുകെട്ട് സമ്മാനിച്ചു. ഒടുവിൽ സാക് ക്രോളിയ (46) പുറത്താക്കി നായകൻ ബുംറ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു.