കൊല്‍ക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെന്ന നിലയില്‍ വിജയിക്കാനുള്ള എല്ലാ ഗുണങ്ങളും രാഹുൽ ദ്രാവിഡിനുണ്ടെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ദ്രാവിഡിന്‍റെ "തീവ്രവും സൂക്ഷ്മവും പ്രൊഫഷണലുമായ" മനോഭാവമാണ് ഒരു പരിശീലകനെന്ന നിലയില്‍ മുന്‍ സഹതാരം കൂടിയായ ദ്രാവിഡിനെ വിജയിക്കാൻ പ്രാപ്‌തനാക്കുകയെന്നും ഗാംഗുലി വിശ്വാസം പ്രകടിപ്പിച്ചു.
'അദ്ദേഹം (ദ്രാവിഡ്) കളിക്കുന്ന ദിവസങ്ങളിലെന്നപോലെ തീവ്രവും സൂക്ഷ്മവും പ്രൊഫഷണലുമാണ്. ഏക വ്യത്യാസം എന്തെന്നാൽ, ഇപ്പോൾ ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടിവരില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയാണ് നേരിടേണ്ടിവന്നത് എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ടീമിനായി വളരെക്കാലം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു' - ഗാംഗുലി പറഞ്ഞു.