ദുബായ്:അടുത്ത നാല് വര്‍ഷത്തേക്കുള്ള ഐസിസി സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് (ഡിസ്‌നി സറ്റാര്‍). 2023 മുതല്‍ 2027 വരെയാണ് കരാര്‍. ഇക്കാലയളവില്‍ പുരുഷ-വനിത ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളാണ് വരാനിരിക്കുന്നത്.
ആദ്യം ഐപിഎല്‍, പിന്നാലെ ഐസിസി സംപ്രേക്ഷണാവകാശവും സ്വന്തമാക്കി സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് - സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്
24,000 കോടി രൂപയ്‌ക്കാണ് ഡിസ്‌നി സ്‌റ്റാര്‍ ഐസിസി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. വയാകോം 18, സീ ടിവി നെറ്റ്‌വര്‍ക്ക്, സോണി നെറ്റ്‌വര്‍ക്ക് എന്നിവരാണ് ലേലത്തില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍
വയാകോം 18, സീ ടിവി നെറ്റ്‌വര്‍ക്ക്, സോണി നെറ്റ്‌വര്‍ക്ക് എന്നിവരുടെ പോരാട്ടം മറികടന്നാണ് ഡിസ്‌നി സറ്റാര്‍ നിലവിലുള്ള കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി സ്വന്തമാക്കിയത്. 24,000 കോടി രൂപയ്‌ക്കാണ് ഡിസ്‌നി സ്‌റ്റാര്‍ ഐസിസി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ രണ്ട് ബില്ല്യണ്‍ യു എസ് ഡോളറിനായിരുന്നു കരാര്‍.
ടിവിയ്‌ക്ക് പുറമെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശവും ഡിസ്‌നി സ്റ്റാറിനാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറിലൂടെയാകും മത്സരങ്ങള്‍ ലൈവ് സ്‌ട്രീം ചെയ്യുക. ജൂണില്‍ ഐപിഎല്‍ സംപ്രേക്ഷണാവകാശവും സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിരുന്നു. 23,575 കോടി രൂപ മുടക്കിയാണ് നേരത്തെ ഐപിഎല്‍ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്‌റ്റാര്‍ സ്വന്തമാക്കിയത്.