പൂനെ: ശ്രീലങ്കയ്‌ക്കെിതാരായ മോശം പ്രകടനത്തിന് എയറിലാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്. മത്സരത്തില്‍ രണ്ട് ഓവറുകള്‍ മാത്രം എറിഞ്ഞ താരം 37 റൺസാണ് വഴങ്ങിയത്. 18.50 ആയിരുന്നു എക്കോണമി.
ആദ്യ ഓവറിലെ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോ ബോളുകളും ഇടങ്കയ്യന്‍ പേസര്‍ എറിഞ്ഞിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ 23കാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് വെറ്റന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.
മാച്ച് പ്രാക്‌ടീസിന്‍റെ അഭാവമാണ് അര്‍ഷ്‌ദീപിന് തിരിച്ചടിയായത് എന്ന് കാര്‍ത്തിക് ട്വീറ്റ് ചെയ്‌തു. പരിക്കിന് ശേഷം തിരിച്ചെത്തിയ അര്‍ഷ്‌ദീപ് ആദ്യ ടി20യില്‍ കളിച്ചിരുന്നില്ല. അര്‍ഷ്‌ദീപ് അഞ്ചാം നോബോള്‍ എറിഞ്ഞതിന് പിന്നാലെ നിരാശനായി നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അര്‍ഷ്‌ദീപിന് പുറമെ പേസര്‍മാരായ ഉമ്രാന്‍ മാലിക്കും ശിവം മാവിയും ഓരോ നോ ബോളുകള്‍ വീതം എറിഞ്ഞിരുന്നു. ഇതോടെ ശ്രീലങ്കക്ക് ഏഴ് പന്തുകളാണ് അധികമായി ലഭിച്ചത്. ഇതടക്കം 12 എക്സ്ട്രാ റണ്‍സാണ് വഴങ്ങിയ ഇന്ത്യയുടെ തോല്‍വി 16 റണ്‍സിനായിരുന്നു. ലങ്കയുടെ 206 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Also read:ഹാട്രിക് ഉള്‍പ്പെടെ ആകെ അഞ്ച് നോബോള്‍; നാണക്കേടിന്‍റെ റെക്കോഡിലേക്ക് മൂക്കുംകുത്തി അര്‍ഷ്‌ദീപ് സിങ്