രാജ്കോട്ട്:പ്രോട്ടീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവാന്‍ വെറ്ററന്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നു. ആറാമനായി ക്രീസിലെത്തിയ കാര്‍ത്തിക്കിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 27 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 55 റണ്‍സാണ് താരം നേടിയത്.
ഡ്വെയ്ൻ പ്രിട്ടോറിയസിനെ സിക്സറിന് പറത്തിയാണ് കാര്‍ത്തിക് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി ആഘോഷിച്ചത്. നേട്ടത്തോടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് സ്വന്തമായിരുന്നൊരു റെക്കോഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് താരം. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കൂടിയ ബാറ്ററെന്ന റെക്കോഡാണ് 37കാരനായ കാര്‍ത്തിക് സ്വന്തമാക്കിയത്.