ബെംഗളൂരു :എക്കാലത്തെയും മികച്ച ടീമാണ് ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ഉള്ളതെന്ന് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik About Team India). ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഉള്ള ടീം ഇന്ത്യ ജൈത്രയാത്ര തുടരുന്നതിനിടെയാണ് ദിനേശ് കാര്‍ത്തിക്കിന്‍റ പ്രതികരണം. നിലവില്‍ ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീം ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് (India vs Netherlands).
ക്രിക്കറ്റ് ലോകകപ്പില്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. കളിച്ച എട്ട് മത്സരവും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. മുന്‍പ് ഒരിക്കല്‍പ്പോലും നടത്താത്ത അത്രയും മികച്ച പ്രകടനമാണ് ഇപ്രാവശ്യം ലോകകപ്പില്‍ ടീം ഇന്ത്യ കാഴ്‌ചവയ്‌ക്കുന്നതെന്ന് ദിനേശ് കാര്‍ത്തിക് ക്രിക്ബസിനോട് പറഞ്ഞു.
'ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമാണ് ഇത്. ഈ ഏകദിന ലോകകപ്പില്‍ ഇന്ത്യയെപ്പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീമുമില്ല. മുന്‍പ് ലോകകപ്പിലും ഒരു ഇന്ത്യന്‍ ടീമും ഇതുപോലെ ആധിപത്യം പുലര്‍ത്തിയിട്ടില്ല.