മൊഹാലി:ഇന്ത്യ-ശ്രീലങ്കഒന്നാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനത്തെ പ്രശംസിച്ച് ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ലങ്കന്‍ നായകന്‍റെ പ്രതികരണം.
ഇന്ത്യന്‍ താരം വിരാട് കോലിയുടെ 100ാം ടെസ്റ്റും, ശ്രീലങ്കയുടെ 300ാം ടെസ്റ്റും കൂടിയാണിത്. ചരിത്ര ടെസ്റ്റില്‍ ടീമിനെ നയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദിമുത് കരുണരത്‌നെ പറഞ്ഞു. ''ടീമിന്‍റെ വിജയത്തിനായി എല്ലാ പ്രയത്‌നവും നടത്തും. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള ബിസിസിഐയുടെ തീരുമാനം മികച്ചതാണ്. പരമ്പരയ്‌ക്കായി മികച്ച തയ്യാറെടുപ്പ് നടത്തി''യതായും ലങ്കന്‍ നായകന്‍ പറഞ്ഞു.