ദുബായ്: ടി20 ലോകകപ്പിനായി തങ്ങളുടെ ഏറ്റവും ശക്തമായ പ്ലേയിങ് ഇലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ഇതിന്‍റെ ഭാഗമായി ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിലും വിവിധ പരീക്ഷണങ്ങളാണ് ടീമില്‍ നടത്തിയത്. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കടക്കാതെ ടീം പുറത്താവുകയായിരുന്നു.
സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും വഴങ്ങിയ തോല്‍വിയാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. മാനേജ്‌മെന്‍റിന്‍റെ ഇത്തരം സമീപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും സെലക്‌ടറുമായ ദിലീപ് വെങ്‌സർക്കാർ. ഏഷ്യ കപ്പ് പോലുള്ള മൾട്ടി-ടീം ഇവന്‍റുകൾ പരീക്ഷണങ്ങൾക്കുള്ള വേദിയല്ലെന്ന് വെങ്‌സർക്കാർ പറഞ്ഞു.
"ടീം അവരുടെ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നു. അവർ ദിനേശ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തി, പക്ഷേ അവനെ കളിപ്പിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യമായി അവര്‍ രവിചന്ദ്രൻ അശ്വിനെ കളിപ്പിച്ചു.