മുംബൈ : ചെന്നൈ സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെയാണ് മൊയിൻ അലിയുടെ ബാറ്റിങ്ങിലെ കഴിവ് തിരിച്ചറിഞ്ഞതെന്ന് പരിശീലകന്‍ മൈക്ക് ഹസി. ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ ബാറ്റിങ്ങ് മികവിനെക്കുറിച്ച് ഒരുമാധ്യമത്തോട് പ്രതികരിക്കവെയാണ് മൈക്ക് ഹസി ഇക്കാര്യം പറഞ്ഞത്.
"സത്യസന്ധമായി പറഞ്ഞാല്‍, മൊയിന്‍ അലി അവിശ്വസനീയ കളിക്കാരനാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയിലെത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ അടുത്ത് നിരീക്ഷിച്ചത്" - ഹസി പറഞ്ഞു.
"മൊയിന്‍ അലി യഥാര്‍ഥത്തില്‍ ഇത്ര നല്ല കളിക്കാരനാണെന്ന് ഞാന്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹം മികച്ചൊരു ബാറ്ററും അതിശയിപ്പിക്കുന്ന ക്രിക്കറ്ററുമാണ്. അദ്ദേഹം ക്രിക്കറ്റ് ബോൾ ടൈം ചെയ്യുന്ന രീതി വളരെ മികച്ചതാണ്" - ഹസി കൂട്ടിച്ചേര്‍ത്തു.
സീസണിലെ തുടര്‍ തോല്‍വികളില്‍ ടീമിന് എന്തുകൊണ്ടാണ് പരിഭ്രാന്തിയില്ലാത്തതെന്ന ചോദ്യത്തോടും ഹസി പ്രതികരിച്ചു. "വർഷങ്ങളായി ഇത് സിഎസ്‌കെയുടെ സ്വഭാവങ്ങളിലൊന്നാണ്. വ്യക്തമായും, ദീർഘകാലം ടീമിനെ നയിച്ച എംഎസ് ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും വളരെ ശാന്തരായ വ്യക്തികളാണ്'' - എന്നായിരുന്നു ഹസിയുടെ പ്രതികരണം.
also read: കളിച്ച് തെളിയിക്കണം ; ഖത്തറില്‍ ബെൽജിയം കുപ്പായത്തിലിറങ്ങാന്‍ ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചനയുമായി മാർട്ടിനസ്
“ആദ്യ രണ്ട് ഗെയിമുകൾ പദ്ധതി അനുസരിച്ച് നടന്നില്ല, പക്ഷേ ഇത് പ്രാരംഭ ഘട്ടങ്ങളായതിനാൽ ഞങ്ങൾ തീർച്ചയായും പരിഭ്രാന്തരാകുന്നില്ല” - ഹസി കൂട്ടിച്ചേര്‍ത്തു. അദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും, രണ്ടാം മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്‍റ്‌സിനോടുമാണ് ചെന്നൈ തോല്‍വി വഴങ്ങിയത്.