കേരളം

kerala

ETV Bharat / sports

ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാമത് - claim top spot

യുഎഇയിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റ ബാംഗ്ലൂർ, രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോടും തോറ്റു

ബാഗ്ലൂരിനെ തകർത്ത് ചൈന്നെ സൂപ്പർ കിങ്‌സ് ഒന്നാമത്
ബാഗ്ലൂരിനെ തകർത്ത് ചൈന്നെ സൂപ്പർ കിങ്‌സ് ഒന്നാമത്

By

Published : Sep 25, 2021, 7:00 AM IST

ഐ.​പി.​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രി​നെ​ തകർത്ത്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​ ഒന്നാമത്​.​ ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. 157 റൺസെന്ന വിജയ ലക്ഷ്യം 11 ബോളുകൾ ബാക്കി നിൽക്കേ നേടിയാണ് ചെന്നൈ ബാംഗ്ലൂരിനെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റൺസെടുത്തു. മലയാളി താരമായ ദേവ്ദത്ത് പടിക്കൽ 70ഉം ക്യാപ്റ്റൻ വീരാട് കോലി 53 റൺസും നേടി. എന്നാൽ പിന്നീട് വന്ന താരങ്ങൾക്ക് മികവ് പുലർത്താനായില്ല.

അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാഗ്ലൂരിനെ 156 റൺസിലൊതുക്കിയത്. ഋതുരാജ്​ ഗെയ്​ക്​വാദ്​ (38), ഫാഫ്​ ഡുപ്ലസി (31), മുഈൻ അലി (23), അമ്പാട്ടി റായുഡു (32) എന്നിവരാണ്​ ചെന്നൈക്ക്​ ജയമൊരുക്കിയത്​. സുരേഷ്​ റെയ്​നയും (17) ക്യാപ്​റ്റൻ എം.എസ്​. ധോണിയും (11) പുറത്താവാതെ നിന്നു.

11 ഓ​വ​റി​ൽ വി​ക്ക​റ്റ്​ ന​ഷ്​​ട​മി​ല്ലാ​തെ 100ഉം ​ക​ട​ന്ന്​ മി​ക​ച്ച സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​യി​രു​ന്ന ബാം​ഗ്ലൂ​രി​നെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ചെ​ന്നൈ ബൗ​ള​ർ​മാ​ർ ഒ​തു​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ച്വ​റി​ക​ളു​മാ​യി ഓ​പ​ണി​ങ്ങി​ൽ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി​യ മ​ല​യാ​ളി താ​രം ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ലും (50 പ​ന്തി​ൽ മൂ​ന്നു സി​ക്​​സും നാ​ലു ഫോ​റു​മ​ട​ക്കം 70) ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും (41 പ​ന്തി​ൽ ഒ​രു സി​ക്​​സും ആ​റു ബൗ​ണ്ട​റി​യു​മ​ട​ക്കം 53) ആ​ണ്​ ബാം​ഗ്ലൂ​രി​ന്​ മി​ക​ച്ച അ​ടി​ത്ത​റ പാ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീടാർക്കും മി​ക​ച്ച സ്​​കോ​ർ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.

ജയത്തോടെ 14 പോയന്റുമായി പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കൂടി. പരാജയപ്പെട്ടെങ്കിലും 10 പോയന്റോടെ പട്ടികയിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details