ബേ ഓവല്‍ :ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ കടുത്ത ആരാധികയാണ് ഇന്ത്യന്‍ വനിത വിക്കറ്റ് കീപ്പർ റിച്ച ഘോഷ്. പറക്കും ക്യാച്ചുകളും മിന്നല്‍ സ്റ്റംപിംഗുമായി ധോണിയെ ഓര്‍മിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ് റിച്ച ആദ്യ മത്സരത്തില്‍ കാഴ്‌ചവച്ചത്.
പാകിസ്‌താന്‍റെ അഞ്ച് വിക്കറ്റുകളാണ് റിച്ചയുടെ കൈകളിലെത്തിയത്. പാകിസ്ഥാന്‍റെ സിദ്ര അമീന്‍, ബിസ്‌മ മറൂഫ്, നിദാ ദര്‍, നഷ്ര സന്ധു എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കിയ റിച്ച ഘോഷ്, അലിയ റിയാസിനെ സ്റ്റംപും ചെയ്‌തു.
ഇതോടെ ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന റെക്കോർഡിനൊപ്പവുമെത്തി. 2004-ൽ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ജു ജെയിനും 2011-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അനഘ ദേശ്‌പാണ്ഡെയുമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പ് അരങ്ങേറ്റത്തിൽ അഞ്ചോ അതിലധികമോ പുറത്താക്കലുകളിൽ പങ്കാളിയായ ആദ്യ വിക്കറ്റ് കീപ്പർ കൂടിയാണ് റിച്ച ഘോഷ്.
ALSO READ:'ഈ ദിവസത്തിന്‍റെ ചിത്രം' ; പാക് ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിച്ച് ഇന്ത്യന്‍ ടീം, കളത്തിന് പുറത്തെ സ്നേഹനിമിഷം
പാകിസ്ഥാനെതിരെ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബേ ഓവലില്‍ 107 റണ്‍സിന്‍റെ കൂറ്റന്‍ ജയം മിതാലിയും സംഘവും സ്വന്തമാക്കുകയായിരുന്നു.