ന്യൂഡൽഹി: ഐപിഎല്ലിന്‍റെ പുതിയ സീസണിൽ പുതിയ മുഖത്തോടെ ഡൽഹി ക്യാപ്പിറ്റൽസ്. ലീഗിന് മുന്നോടിയായി ടീം തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്‌തമായി ചുവപ്പും നീലയും കലർന്ന ജേഴ്‌സിയാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്.
'പുതിയ ഡൽഹിക്ക് പുതിയ ജഴ്‌സി' എന്ന തലക്കെട്ടോടെയാണ് ടീം ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ടീമിന്‍റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആരാധകർക്ക് നൽകിയാണ് പുതിയ ജേഴ്‌സിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. പിന്നാലെ ഋഷഭ് പന്ത്, ആന്‍റിച്ച് നോർക്യെ, ഡേവിഡ് വാർണർ എന്നിവരെയുൾപ്പെടുത്തി പോസ്റ്ററും പുറത്തിറക്കി.