മുംബൈ: ഐപിഎല്‍ സീസണിന് മുന്നോടിയായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ മുഖ്യപരിശീലകന്‍. മാര്‍ച്ച് 26ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെയാണ് ഡല്‍ഹിയുടെ പുതിയ നീക്കം.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഡല്‍ഹി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി-20 ലീഗാണെന്നും, ഒരു കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ നിന്ന് മറക്കാനാകാത്ത ഒരുപാട് ഓര്‍മകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
also read : മീഡിയ വണിന്‍റെ വിലക്ക് സ്റ്റേ ചെയ്‌ത് സുപ്രീംകോടതി; പ്രവർത്തനം തുടരാൻ അനുമതി
2008 ല്‍ പ്രഥമ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന വാട്‌സണ്‍ പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് വേണ്ടിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. 2018 ല്‍ വാട്‌സന്‍റെ പ്രകടമനമാണ് ചെന്നൈക്ക് ഐപിഎല്‍ കിരീടം നേടിക്കൊടുത്തത്. ലോകക്രിക്കറ്റില തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഷെയ്ന്‍ വാട്‌സണ്‍ 2007, 2015 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു.