ഹരാരെ :സിംബാബ്വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി പേസര്‍ ദീപക് ചഹാര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളമാണ് താരം ടീമിന് പുറത്തിരുന്നത്. തിരികെയെത്തിയ ആദ്യ മത്സരത്തില്‍ ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചഹാര്‍ വീഴ്ത്തിയത്. കളിയിലെ താരവും ചഹാറായിരുന്നു.
ഐപിഎല്ലിന് മുന്‍പായാണ് ദീപക് ചഹാറിന് പരിക്കേറ്റത്. അതേ തുടര്‍ന്ന് താരത്തിന് ഐപിഎല്‍ സീസണ് പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിചരണത്തിന് ശേഷമാണ് താരത്തെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തിലെ തിരിച്ചുവരവില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മത്സരശേഷം ചഹാര്‍ അഭിപ്രായപ്പെട്ടു. സിംബാബ്വെയില് എത്തുന്നതിന് മുമ്പ് കുറച്ച് പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. ആദ്യ ചില ഓവറുകളില്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല.