ചെന്നൈ:അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്‍ എ.ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെതിരെ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു താരത്തിന്‍റെ തുറുന്നു പറച്ചില്‍.
അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തണമെന്ന് ഡിവില്ലിയേഴ്‌സ് - എ.ബി ഡിവില്ലിയേഴ്‌സ്
2018 മേയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനായാല്‍ 'അതിശയകര'മാവുമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ടീമില്‍ അവസരം ലഭിക്കാതിരുന്നാല്‍ തനിക്ക് പ്രശ്നങ്ങളില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്ലിന്‍റെ അവസാനത്തോടെ ദക്ഷിണാഫ്രിക്കയുടെ പരിശീലകന്‍ മാർക്ക് ബൗച്ചറുമായി സംസാരിക്കുമെന്നും താരം പറഞ്ഞു.
അതേസമയം ഡിവില്ലിയേഴ്‌സിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച ചില സൂചനകള്‍ മാര്‍ക്ക് ബൗച്ചര്‍ നേരത്തെ നല്‍കിയിരുന്നു. ഐപിഎല്ലിന് മുന്നോടിയായി താരവുമായി ചര്‍ച്ചകള്‍ നടത്തിയതായും ബൗച്ചര്‍ വെളിപ്പെടുത്തി. 2018 മേയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് പ്രഖ്യാപിച്ചത്. സൗത്ത് ആഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിന മത്സരങ്ങളും 78 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.