ഗോൾഡ് കോസ്റ്റ് :15 വര്‍ഷത്തിനുശേഷം നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മഴ വില്ലനായ ആദ്യദിനം 44 ഓവറിൽ മത്സരം നിർത്തിവെച്ചപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. നിലവിൽ 80 റണ്‍സുമായി സ്‌മൃതി മന്ദാനയും 16 റണ്‍സുമായി പൂനം റാവത്തും ക്രീസിലുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ സ്‌മൃതി മന്ദാനയുടെ ബാറ്റിങ് മികവാണ് മികച്ച സ്കോർ സമ്മാനിച്ചത്. സമൃതി- ഷഫാലി ഓപ്പണിങ് സഖ്യം ആദ്യ വിക്കറ്റിൽ 93 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എന്നാൽ 31 റണ്‍സെടുത്ത ഷഫാലി വർമയെ സോഫി മോളിനെക്‌സ് ടഹില മഗ്രാത്തിന്‍റെ കൈയ്യിലെത്തിച്ചു.