മുംബൈ: ഐപിഎല്ലിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന ഡേവിഡ് വാർണർ ആദ്യ കാലങ്ങളിൽ ടീമിലെ പ്രധാന പ്രശ്‌നക്കാരനായിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം വിരേന്ദ്രർ സെവാഗ്. വാർണറുടെ ആദ്യ ഐപിഎൽ സീസണിൽ ഡൽഹിക്കായി കളിച്ചിരുന്ന സമയത്ത് താരം പരിശീലനത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും, ടീം അംഗങ്ങളുമായി അടിപിടി ഉണ്ടാക്കിയെന്നും തുടന്ന് അവസാന രണ്ട് മത്സരങ്ങൾക്ക് മുൻപ് വാർണറെ തിരികെ നാട്ടിലേക്ക് അയക്കേണ്ടി വന്നുവെന്നുമാണ് സെവാഗ് വെളിപ്പെടുത്തിയത്.
'ഡൽഹിയിൽ നായകനായിരിക്കുന്ന സമയത്ത് ചില താരങ്ങളോട് ഞാൻ എന്‍റെ അസ്വസ്‌തത പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളായിരുന്നു വാർണർ. ടീമിലേക്ക് എത്തിയ സമയത്ത് ക്രിക്കറ്റ് കളിക്കുന്നതിലോ, പരിശീലനം നടത്തുന്നതിലോ അല്ല താല്പര്യം. ഉപരി പാർട്ടികളിൽ പങ്കെടുക്കുന്നതിലായിരുന്നു വാർണർക്ക് താൽപര്യം. കൂടാതെ ടീമിലെ ചില താരങ്ങളുമായി അടിപിടി ഉണ്ടാക്കിയതിനാൽ അവസാന രണ്ട് മത്സരങ്ങൾക്ക് മുൻപ് ഞങ്ങൾ അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. സെവാഗ് പറഞ്ഞു.