കേരളം

kerala

ETV Bharat / sports

ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ് മത്സരം, സ്ക്വാഡില്‍ മാറ്റമില്ലാതെ ഇറങ്ങാന്‍ ഓസീസ്

Australia vs Pakistan 3rd Test: പാകിസ്ഥാനെതിരായ മൂന്നാമത്തെയും ഡേവിഡ് വാര്‍ണറുടെ അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ.

David Warner Last Test  AUSvPAK 3rd Test  Australia Squad  ഓസ്‌ട്രേലിയ പാകിസ്ഥാന്‍
Australia vs Pakistan 3rd Test

By ETV Bharat Kerala Team

Published : Dec 31, 2023, 9:59 AM IST

സിഡ്‌നി :ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള 13 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Australia Squad For David Warner Farewell Test). മെല്‍ബണില്‍ കളിച്ച അതേ ടീമിനെയാണ് ഓസീസ് സിഡ്‌നിയിലും ഇറക്കാനൊരുങ്ങുന്നത്. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത് (Australia vs Pakistan 3rd Test).

പരമ്പര ഇതിനോടകം തന്നെ പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് കളിയും ജയിച്ചാണ് ഓസീസ് പരമ്പര പിടിച്ചത്. പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ 360 റണ്‍സിനും മെല്‍ബണില്‍ 79 റണ്‍സിനുമാണ് കങ്കാരുപ്പട പാകിസ്ഥാനെ വീഴ്‌ത്തിയത്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അവസാന മത്സരവും ജയിച്ച് പാക് പടയെ വെള്ളപൂശാനാകും ഓസീസിന്‍റെ ശ്രമം. കൂടാതെ, പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ 19-ാം ജയവുമാണ് കങ്കാരുപ്പട ലക്ഷ്യമിടുന്നത്.

മെല്‍ബണിലെ രണ്ടാം മത്സരത്തിന് കളിത്തിലിറങ്ങിയ പ്ലേയിങ് ഇലവനില്‍ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സ്കേട് ബോളണ്ടും കാമറൂണ്‍ ഗ്രീനുമായിരിക്കും ഒരുപക്ഷെ പുറത്തിരിക്കുന്നത്. അതേസമയം, ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് കരിയറിലെ അവസാന മത്സരം താരത്തിന്‍റെ ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ ആഘോഷമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ചീഫ് സെലക്‌ടര്‍ ജോര്‍ജ് ബെയിലി അഭിപ്രായപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിനൊപ്പമുള്ള ഐതിഹാസികമായ യാത്രയ്‌ക്കാണ് ഡേവിഡ് വാര്‍ണര്‍ സിഡ്‌നിയില്‍ തിരശീലയിടാന്‍ ഒരുങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഡേവിഡ് വാര്‍ണറുടെ സ്ഥാനം. ഓസീസിന്‍റെ വെള്ളക്കുപ്പായത്തില്‍ ഇതുവരെ 111 മത്സരം കളിച്ച വാര്‍ണര്‍ 44.58 ശരാശരിയില്‍ 8695 റണ്‍സ് നേടിയിട്ടുണ്ട്. 26 സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്‍റെ അക്കൗണ്ടില്‍ ഉള്ളത്. 2011ല്‍ ആയിരുന്നു വാര്‍ണര്‍ ടെസ്റ്റില്‍ അരങ്ങേറിയത്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡ് (Australia Squad For 3rd Test Against Pakistan): ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നാഥന്‍ ലിയോണ്‍, കാമറൂൺ ഗ്രീൻ, സ്കോട്ട് ബോളണ്ട്.

Also Read:ഇന്ത്യയ്‌ക്ക് പരിക്കിന്‍റെ ഭീഷണി; നെറ്റ്‌സില്‍ സൂപ്പര്‍ താരത്തിന് ഏറുകൊണ്ടു, രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

ABOUT THE AUTHOR

...view details