സിഡ്‌നി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2016 (IPL 2024) സീസണില്‍ കിരീടം നേടി നല്‍കിയ നായകനാണെങ്കിലും ഓസീസ് താരമായ ഡേവിഡ് വാര്‍ണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദും അത്ര രസത്തിലായിരുന്നില്ല പിരിഞ്ഞത്. 2021സീസണിന്‍റെ ഇടയ്‌ക്ക് വച്ച് ക്യാപ്റ്റന്‍സി തെറിച്ച വാര്‍ണര്‍ക്ക് ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ പോലും ഇടമുണ്ടായിരുന്നില്ല. മോശം ഫോമുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറിയ വാര്‍ണര്‍, റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ നയിക്കുകയും ചെയ്‌തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തന്നെ ബ്ലോക്ക് ചെയ്‌തതായി ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് 37-കാരന്‍. (David Warner Blocked By Sunrisers Hyderabad On Instagram).
ഐപിഎല്‍ 2024 മിനി ലേലത്തില്‍ (IPL 2024 Auction) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയ ഓസീസ് ടീമില്‍ സഹതാരമായ ട്രാവിഡ് ഹെഡിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിടാന്‍ ശ്രമിക്കവെയാണ് ഫ്രാഞ്ചൈസി തന്നെ ബ്ലോക്ക് അക്കിയ വിവരം അറിയുന്നതെന്നാണ് വാര്‍ണര്‍ പറയുന്നത്. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടും വാര്‍ണര്‍ പങ്കുവച്ചിട്ടുണ്ട്.
ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. (Travis Head Sold To Sunrisers Hyderabad). രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്ത് ഉണ്ടായിരുന്നു. ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ സെഞ്ചുറിയുമായി തിളങ്ങാന്‍ ട്രാവിസ് ഹെഡിന് കഴിഞ്ഞിരുന്നു. മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് ട്രാവിസ് ഹെഡാണ്.