കേരളം

kerala

ETV Bharat / sports

'കോലിയല്ലാതെ മറ്റാര് ?'; ഇഷ്ട താരത്തെക്കുറിച്ച് ഡേവിഡ് മില്ലര്‍ - വീരാട് കോലി

പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ടും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

David Miller  Virat Kohli  ഇഷ്ട താരത്തെക്കുറിച്ച് ഡേവിഡ് മില്ലര്‍  സൗത്ത്ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മില്ലര്‍  ഡേവിഡ് മില്ലര്‍  ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലി  വീരാട് കോലി  ഇന്ത്യന്‍ ക്യാപ്റ്റന്‍
'കോലിയല്ലാതെ മറ്റാര് ?'; ഇഷ്ട താരത്തെക്കുറിച്ച് ഡേവിഡ് മില്ലര്‍

By

Published : Jun 2, 2021, 8:02 PM IST

കേപ്ടൗണ്‍ : ആധുനിക ക്രിക്കറ്റിലെ തന്‍റെ ഇഷ്ട താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് സൗത്ത്ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മില്ലര്‍. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് ഉത്തരമായാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് അംഗം കുടിയായ മില്ലര്‍ ഇക്കാര്യം പറഞ്ഞത്.

ആധുനിക ക്രിക്കറ്റിലെ പ്രിയപ്പെട്ട ബാറ്റ്സ്മാന്‍ ആരാണെന്നാണ് മില്ലറോട് ആരാധകന്‍ ചോദിച്ചത്. ഇതിന്‍റെ ഉത്തരമായി 'കോലിയല്ലാതെ മറ്റാര് ?' എന്ന ഉത്തരമാണ് മില്ലര്‍ നല്‍കിയത്. ഉത്തരത്തോടൊപ്പം കോലിയെ താരം ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ : ഹിറ്റ്മാന്‍ ഹിറ്റായാല്‍ കളിമാറുമെന്ന് റമീസ് രാജ

അതേസമയം പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ടും കോലിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആധുനിക ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും മികച്ച കളിക്കാരനാണ് കോലിയെന്നും താരത്തിന്‍റെ പ്രകടനമാണ് ഇത് പറയുന്നതെന്നുമായിരുന്നു ബട്ടിന്‍റെ പ്രതികരണം. അതേസമയം നിലവില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി.

ABOUT THE AUTHOR

...view details