ഒട്ടാവ :അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രാൻസ്ജെൻഡർ താരമായ കനേഡിയയുടെ ഡാനിയേൽ മക്ഗഹേ (First transgender cricketer Danielle McGahey) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു (Danielle McGahey retires after ICC bans transgender cricketers). ക്രിക്കറ്റില്‍ ട്രാൻസ്ജെൻഡർ താരങ്ങളെ വിലക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ഡാനിയേൽ മക്ഗഹേയുടെ വിരമിക്കല്‍ പ്രഖ്യാപനം.
ഐസിസിയുടെ പുതിയ നിയമം ഉൾക്കൊള്ളാനുള്ള ശ്രമം നടത്തുമെന്ന് 29-കാരിയായ ഡാനിയേൽ മക്ഗഹേ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "ഐസിസിയുടെ പുതിയ തീരുമാനത്തെത്തുടർന്ന്, എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് ഏറെ കനമുള്ള ഹൃദയത്തോടെ എനിക്ക് പറയേണ്ടി വന്നിരിക്കുകയാണ്.
എത്ര പെട്ടെന്ന് ആരംഭിച്ചുവോ, അതുപോലെ തന്നെ അത് അവസാനിപ്പിക്കേണ്ടിയും വന്നിരിക്കുകയാണ്. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും... എല്ലാ സഹതാരങ്ങളോടും, എല്ലാ എതിരാളികളോടും, ക്രിക്കറ്റിങ് കമ്മ്യൂണിറ്റിയോടും സ്പോൺസർമാരോടും എന്റെ നന്ദി അറിയിക്കുകയാണ്"-ഡാനിയേൽ മക്ഗഹേ കുറിച്ചു.
പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയിലൂടെ മാറിയവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വനിത ടീമിന്റെ ഭാഗമാവാന്‍ കഴിയില്ലെന്നാണ് ഐസിസിയുടെ പുതിയ നിയമം (ICC bans transgender cricketers). അന്താരാഷ്ട്ര വനിത ക്രിക്കറ്റിന്റെ സമഗ്രതയും കളിക്കാരുടെ സുരക്ഷയും സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിന് പിന്നിലെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ജെഫ് അലാർഡിസ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലും ഡാനിയേൽ മക്ഗഹേ പ്രതികരിക്കുന്നുണ്ട്.
ALSO READ:'107 പന്തില്‍ 66, അത് രാഹുലിന്റെ ഇന്നിങ്സ് ആയിരുന്നില്ല' ; വമ്പന്‍ വിമര്‍ശനവുമായി ഷൊയ്ബ് മാലിക്